aids

തൃശൂർ : 'സമൂഹങ്ങൾ നയിക്കട്ടെ' എന്ന സന്ദേശവുമായി നടന്ന എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിമലാ കോളജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ നിർവഹിച്ചു. എയ്ഡ്‌സിനെതിരായ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന എൻ.എസ്.എസ് വോളണ്ടിയേഴ്‌സിനെയും ആരോഗ്യ പ്രവർത്തകരെയും അനുമോദിച്ചു. വിളംബര റാലി ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ.രേഖ ഗോപിനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന എയ്ഡ്‌സ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർ രാധിക അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി, ഡോ.പി.സജീവ് കുമാർ, ഡോ.സിസ്റ്റർ ബീന ജോസ്, പി.എ.സന്തോഷ് കുമാർ, രഞ്ജിത്ത് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.