kala

തൃശൂർ: തൃശൂരിലെ 17 വേദികളിലായി ഡിസംബർ 6, 7, 8, 9, തിയതികളിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവ പന്തൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. കലോത്സവം പന്തൽ കാൽനാട്ടു കർമ്മം ടി.എൻ.പ്രതാപൻ എം.പി നിർവഹിച്ചു. തൃശൂർ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ:വി.എം മുഹമ്മദ് ഗസാലി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഷാജിമോൻ.ഡി മുഖ്യപ്രഭാഷണം നടത്തി. ഭക്ഷണ പന്തലിന് പുറമേ തൃശൂർ ടൗൺ കേന്ദ്രീകരിച്ച് വിവിധ സ്‌കൂളുകളിലാണ് വേദികൾ ഒരുങ്ങുന്നത്. ഉദ്ഘാടന സമാപനസമ്മേളനം ഹോളി ഫാമിലി ഗേൾസ് ഹൈസ്‌കൂളിൽ നടക്കും. തൃശൂർ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ എം.വിജയലക്ഷ്മി, ഹെഡ്മിസ്ട്രസ് ഡോ.കെ.കെ.പി.സംഗീത, മോഡൽ ഗേൾസ് ഹെഡ്മിസ്ട്രസ് ബിന്ദു മേനോൻ, ഫുഡ് കമ്മിറ്റി കൺവീനർ പി.പി.ജമാൽ, എം.എ.സാദിഖ്, മുഹ്‌സിൻ പാടൂർ എന്നിവർ പ്രസംഗിച്ചു.