
തൃശൂർ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആർ.എസ്.എസ് നിയന്ത്രിത ഭരണകൂടം അധികാരത്തിൽ വരുന്നത് തടയാനും കൂട്ടായ്മ രൂപപ്പെടുത്താനുമായി ഫാസിസ്റ്റ് വിരുദ്ധ മതേതര ജനാധിപത്യ മുന്നണിയുടെ ഒത്തുചേരലും കർമ്മപരിപാടികൾ പ്രഖ്യാപിക്കലും ഡിസംബർ ആറിന് തൃശൂർ തെക്കേ ഗോപുര നടയിൽ നടക്കും. രാവിലെ പത്തിന് ഡോ.ബി.ആർ.അംബേദ്കർ അനുസ്മരണം നടക്കും. നിഷ രാജൻ, പ്രൊഫ.കുസുമം ജോസഫ്, പി.എൻ.പ്രൊവിന്റ്, പി.എൻ.ഗോപീകൃഷ്ണൻ, കെ.ജി.ശങ്കരപ്പിള്ള, പ്രൊഫ.സാറാ ജോസഫ്, കെ.എൻ.രാമചന്ദ്രൻ, റഫീഖ് അഹമ്മദ്, ശ്രീജ നെയ്യാറ്റിൻകര, പി.സുരേന്ദ്രൻ, ഡോ.ആസാദ്, സുകുമാരൻ ചാലിഗദ്ദ, അൻവർ അലി, അഡ്വ.സാബിജോസഫ്, എൻ.പി.ചെക്കുട്ടി, പ്രൊഫ.എൻ.സി.ഹരിദാസ്, മോചിത മോഹൻ, ടി.ആർ.രമേഷ്, ഡോ.വിനോദ് ചന്ദ്രൻ.വി, പ്രൊഫ.വിജയകുമാർ, വി.മനോജ് കുമാർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് രണ്ടിന് എം.സുൽഫത്ത്, സി.ആർ.നീലകണ്ഠൻ, നെജു ഇസ്മായിൽ തുടങ്ങിയവരും തുടർന്ന് ഡോ.രേഖാരാജ്, എം.ഗീതാനന്ദൻ, ടി.ആർ.ചന്ദ്രൻ അട്ടപ്പാടി, പി.എം.അബ്ദുഹാജി തുടങ്ങിയവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ ടി.കെ.വാസു, കെ.ശിവരാമൻ, പി.ജെ.ജെയിംസ്, എം.ശ്രീകുമാർ, സണ്ണി എം.കപിക്കാട്, ജി.ഗോമതി തുടങ്ങിയവർ സംസാരിക്കും.