
തൃശൂർ: നവകേരള സദസിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ വി.ആർ കൃഷ്ണതേജ ഉത്തരവിറക്കി. 4 ന് ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയോജക മണ്ഡലങ്ങളിലെയും 5 ന് നാട്ടിക, മണലൂർ, ഒല്ലൂർ, തൃശൂർ നിയോജക മണ്ഡലങ്ങളിലെയും ഡിസംബർ 6 ന് കയ്പമംഗലം, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങളിലെയും ഡിസംബർ 7 ന് ചാലക്കുടി മണ്ഡലത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. നവകേരള സദസിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഗതാഗത തിരക്കും യാത്രാ ബുദ്ധിമുട്ടും പരിഗണിച്ചാണ് അവധി നൽകിയത്. എന്നാൽ മറ്റൊരു അവധിദിവസം പകരം പ്രവൃത്തി ദിനമായിരിക്കുമെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു.