നന്തിപുലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിനായി നിർമ്മിക്കുന്ന വ്യാപാരഭവന്റെ ശിലാസ്ഥാപനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ഫൗസിയ ഷാജഹാൻ, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, നിയോജക മണ്ഡലം ചെയർമാൻ സെബാസ്റ്റ്യൻ മഞ്ഞളി, ജനറൽ കൺവീനർ രഞ്ജിമോൻ, ട്രഷറർ ഡേവിസ് വില്ലടത്തുകാരൻ, കെ.സി. ഗോപാലൻ, സുമേഷ് നിവേദ്യം, സജിത ഗോപിനാഥ് അൽഫോൺസ പൗലോസ് അരുൺ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.