sakthan

തൃശൂർ: ശക്തൻ നഗർ അയ്യപ്പൻ വിളക്കാഘോഷത്തിന് തുടക്കം. ഇന്നലെ രാവിലെ സ്വാഗത സംഘം ചെയർമാൻ കെ. കിട്ടുനായർ പതാക ഉയർത്തി. വൈകീട്ട് നടന്ന സമ്മേളനം ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി സ്വാമി അയ്യപ്പ ദാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്. പത്മനാഭൻ, സിന്ധു ആന്റോ ചാക്കോള, മുരളി കൊളങ്ങാട്, പി.ആർ. ഉണ്ണി, പ്രൊഫ. ഗോപിനാഥ്, അഡ്വ. കെ. കിട്ടുനായർ, വി. രാമദാസ് മേനോൻ, എം.വി. രമേഷ് ബാബു, കെ. നന്ദകുമാർ എന്നിവർ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

വി.കെ. വിശ്വനാഥൻ, കെ. നന്ദകുമാർ, പി.എസ്. രഘുനാഥ്, വി. രാമദാസ് മേനോൻ, വി. മോഹനകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് തൃശൂർ അഷ്ട പൗർണമി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറി. ഇന്ന് രാവിലെ എട്ടിന് ശനി ദോഷ നിവാരണ പൂജ നടക്കും. വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളത്തിൽ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് ഭജന, കലാപരിപാടികൾ എന്നിവ ഉണ്ടാകും. നാളെ വൈകീട്ട് 6.30ന് വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കും.