nes
എൻ.ഇ.എസ് കോളേജിൽ ആൻസി സോജന് നൽകി സ്വീകരണ സമ്മേളനം ചെയർമാൻ ശിവൻ കണ്ണോളി ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: എഷ്യൻ ഗയിംസിൽ ലോംഗ് ജമ്പിൽ സ്വർണമെഡൽ നേടിയ ആൻസി സോജന് തൃപ്രയാർ എൻ.ഇ.എസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സ്വീകരണം നൽകി. എൻ.ഇ.എസ് ചെയർമാൻ ശിവൻ കണ്ണോളി ഉദ്ഘാടനം ചെയ്തു. ആൻസി സോജന് മെമെന്റോ നൽകി ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. റെജി അദ്ധ്യക്ഷനായി. ബോർഡ് ഭാരവാഹികളായ വി.ബി. ഷെരീഫ്, ഇ.എൻ.ആർ. കൃഷ്ണൻ, കെ.കെ. ഭാസ്‌കരൻ, വി.കെ. മോഹനൻ, അദ്ധ്യാപകരായ വി. ശശിധരൻ, എം.വി. ലതിമോൾ എന്നിവർ സംബന്ധിച്ചു.