upajilla
വലപ്പാട് ഉപജില്ലാ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ ട്രോഫി എറ്റുവാങ്ങുന്നു.

തൃപ്രയാർ: നാലു ദിവസമായി നാട്ടിക എസ്.എൻ ട്രസ്റ്റിൽ നടന്നു വന്ന വലപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു. 461 പോയിന്റ് നേടി ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് ഓവറാൾ കിരീടം നേടി. 401 പോയിന്റ് നേടിയ പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 382 പോയിന്റോടെ കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. സംസ്‌കൃതോത്സവം ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ പുതിയങ്ങാടി മോഡൽ എച്ച്.എസ്.എസ് ഓവറാൾ കിരീടം നേടി. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ചെന്ത്രാപ്പിന്നി മൂന്നാം സ്ഥാനവും നേടി. സമ്മാനദാന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എ. മറിയം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബി പ്രദീപ്, വി.സുനിത, എ. ലസിത എന്നിവർ പങ്കെടുത്തു.