cheru

നവകേരള സദസിന്റെ ഭാഗമായി ചേർപ്പിൽ കർഷകസംഘം നടത്തിയ വിളംബര ജാഥ.

ചേർപ്പ്: നവകേരള സദസിന്റെ ഭാഗമായി ചേർപ്പിൽ കർഷകസംഘം വിളംബര ജാഥ നടത്തി. ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ്, ജില്ലാ ജോ. സെക്രട്ടറി സെബി ജോസഫ്, ചേർപ്പ് ഏരിയാ സെക്രട്ടറി കെ.എസ്. മോഹൻദാസ്, പ്രസിഡന്റ് പി.കെ. ലോഹിതാക്ഷൻ, സ്റ്റെയ്‌നി ചാക്കോ, ജെയിംസ് പി. പോൾ, എൻ.എ. പീതാംബരൻ, ടി.ബി. മായ എന്നിവർ നേതൃത്വം നൽകി. ട്രാക്ടറും താളമേളങ്ങളുടെ അകമ്പടിയോടെയുമാണ് വിളബര ജാഥ നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുടേയും നേതൃത്വത്തിൽ ഡിസംബർ അഞ്ചിനാണ് നാട്ടിക മണ്ഡലത്തിലെ തൃപ്രയാറിൽ നവകേരള സദസ് നടക്കുന്നത്.