ചാലക്കുടി: അഖില ഭാരത ശ്രീപത്മനാഭ സ്വാമി ഭക്തജന സേവാസമിതി ഏഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ശ്രീപത്മനാഭദാസ പുരസ്‌കാരം കുറ്റിച്ചിറ സ്വദേശി അനീഷ് ആചാരി ഏറ്റുവാങ്ങി. തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി പുരസ്‌കാരം വിതരണം ചെയ്തു. തിരുവനന്തപുരം അഭേദാനന്ദ ആശ്രമത്തിൽ നടന്ന ചടങ്ങിൽ സത്ഗുരു ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. അറിയപ്പെടാതെ കിടക്കുന്ന പുരാതന ക്ഷേത്രങ്ങളുടെ ചരിത്രം കണ്ടെത്തുകയും പുനരുദ്ധ്വാരണത്തിന് പ്രചോദനമാവുകയും ചെയ്തതിനാണ് പുരസ്‌കാരം.