
ചാലക്കുടി: ദേശീയ ഫാർമസി വാരാഘോഷത്തോട് അനുബന്ധിച്ച് സെന്റ് ജെയിംസ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, ചാലക്കുടി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഔഷധവിജ്ഞാൻ 2023 സമാപിച്ചു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ കൗൺസിലർ ആലീസ് ഷിബു അദ്ധ്യക്ഷയായി. സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ.ആന്റു ആലപ്പാടൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ജയശേഖർ, ഡോ.സി.എസ്.സതീഷ് കുമാർ, നഗരസഭ കൗൺസിലർമാരായ വി.ഒ.പൈലപ്പൻ, വി.ജെ.ജോജി, നിതാ പോൾ, ഡോ.കെ.കൃഷ്ണകുമാർ, പ്രൊഫ.ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.