
തിരുവില്വാമല: ആത്മീയ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന അന്തരിച്ച തിരുവില്വാമലയിലെ ടി.എസ്.സീതാരാമന്റെ ജന്മദിനത്തോടനുബന്ധിച്ച് തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി പടിഞ്ഞാറ്റുമുറി ദേശം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഷ്ടാംഗം എന്ന പേരിൽ ടി.എസ്.സീതാരാമൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
ഉദ്ഘാടനം മുൻ മാളികപ്പുറം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. പടിഞ്ഞാറ്റുമുറി താലപ്പൊലി കമ്മിറ്റി പ്രസിഡന്റ് പി.ജി.സുരഭിൽ അദ്ധ്യക്ഷനായി. കൊച്ചു പറക്കോട്ടുകാവ് ചീഫ് കോർഡിനേറ്റർ ജയപ്രകാശ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മജ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത സുകുമാരൻ, പടിഞ്ഞാറ്റുമുറി താലപ്പൊലി കമ്മിറ്റി സെക്രട്ടറി ഗോപകുമാർ കുറ്റിപ്പുറത്ത്, കോർഡിനേറ്റർ ടി.എൻ.രാജ്കുമാർ, ട്രഷറർ രാംകുമാർ പല്ലക്കാട്ട്, എസ്.രാമചന്ദ്രൻ, ദിനേശൻ, ടി.വാസുദേവൻ നായർ, കെ.ആർ.സത്യൻ, വി.എ.ശിവൻ നമ്പീശൻ, ഗോപകുമാർ പല്ലക്കാട്ട്, മമിത പെരിഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ഈ വർഷത്തെ സാഷ്ടാംഗം പുരസ്‌കാര ജേതാവായ മദ്ദള കലാകാരൻ കല്ലേക്കുളങ്ങര കൃഷ്ണ വാര്യർക്ക് പുരസ്‌കാര സമർപ്പണം നടത്തി. പടിഞ്ഞാറ്റുമുറി മാർഗ്ഗദർശിമാരായ മരുതേരിമന പുരുഷോത്തമൻ നമ്പൂതിരി, പല്ലക്കാട്ട് ഗോപകുമാർ, തൊണ്ടിയിൽ ഭാനു നായർ എന്നിവരെയും കൊച്ചു പറക്കോട്ടുകാവിൽ പുതുതായി നിർമ്മിച്ച സരസ്വതി മണ്ഡപത്തിന്റെ ശിൽപ്പികളായ ജയപ്രകാശിനെയും സത്യനെയും ആദരിച്ചു. കോയമ്പത്തൂർ ശ്രീധർമ്മശാസ്താ നാരായണീയ സംഘത്തിന്റെ ദേവി മഹാത്മ്യ പാരായണവും നടന്നു. ഇടയ്ക്ക വിസ്മയവും സംഘടിപ്പിച്ചിരുന്നു.