1

തൃശൂർ: ജില്ലാ സംസ്ഥാനതലത്തിൽ ഔദ്യോഗിക കലാമത്സരങ്ങൾ വിധിനിർണയം ചെയ്യുന്നതിന് ആവശ്യമായ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു ജൂറി പാനൽ ഉണ്ടാക്കുന്നതിന് കേരള സംഗീത നാടക അക്കാഡമി അപേക്ഷ ക്ഷണിച്ചു. അക്കാഡമിയുടെ പരിധിയിൽപ്പെടുന്ന സംഗീതം, നൃത്തം, നാടകം, കൂത്ത്, കൂടിയാട്ടം, കഥകളി, വാദ്യകലകൾ, കഥാപ്രസംഗം, മാജിക്, മിമിക്രി, എന്നീ കലാമേഖലയിലും ഉപവിഭാഗങ്ങളിലും പ്രവർത്തിക്കുന്ന കലാകാർക്ക് അപേക്ഷിക്കാം. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, പ്രവർത്തനമേഖല, പ്രവൃത്തി പരിചയം, അതത് മേഖലകളിലെ അടിസ്ഥാന യോഗ്യതകൾ എന്നിവ ഉൾകൊള്ളിച്ചുകൊണ്ടുള്ള വിശദമായ ബയോഡാറ്റ ഡിസംബർ ഏഴിന് വൈകീട്ട് നാലിനകം അയക്കണം. മേൽവിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി, തൃശൂർ 680 020, ഫോൺ: 0487 2332134. ഇമെയിൽ: ksnakademi@gmail.com