തൃപ്രയാർ: ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ഈ വർഷത്തെ ശ്രീരാമപാദ സുവർണമുദ്ര പുരസ്‌കാരം അഞ്ചിന് സമർപ്പിക്കും. തിമിലവാദ്യകലാ വിദ്വാൻ കുനിശ്ശേരി അനിയൻ മാരാർക്കാണ് പുരസ്‌കാരം നൽകുക. വൈകീട്ട് ആറിന് തൃപ്രയാർ എകാദശി കലാസാംസ്‌കാരിക പരിപാടി നടക്കുന്ന വേദിയിലാണ് ചടങ്ങ്. മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.യു. രഘുരാമപണിക്കർ പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ വ്യവസായി വേണുഗോപാൽ മേനോൻ മുഖ്യാതിഥിയാകും. നിര്യാതനായ ഇടത്താള കലകാരൻ ചെറുശ്ശേരി കുട്ടൻനായരുടെ കുടുംബത്തിന് ചടങ്ങിൽ സാമ്പത്തിക സഹായം നൽകുമെന്നും വാദ്യകലാ ആസ്വാദക സമിതി ഭാരവാഹികളായ പി.ജി നായർ, പി. മാധവമേനോൻ, യു.പി. കൃഷ്ണനുണ്ണി, എൻ.കെ. ചിദംബരം, സി. പ്രേംകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.