1

തൃശൂർ: ശുചിത്വമിഷൻ, ജില്ലാ പഞ്ചായത്ത്, സ്റ്റാർട്ട് അപ്പ് മിഷൻ, കില എന്നിവരുടെ സഹകരണത്തോടെ ജ്യോതി എൻജിനിയറിംഗ് കോളേജിൽ ഖരമാലിന്യം നിർമാർജനത്തിൽ നാഷണൽ ലെവൽ ഹാക്കത്തോൺ ആരംഭിച്ചു. ഇൻഫർമേഷൻ കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ. മനോജ് ഉദ്ഘാടനം ചെയ്തു. വിഷയത്തെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗം മായ, കില പ്രൊജക്ട് കോ- ഓർഡിനേറ്റർ അഖില ഹരിദാസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ നൈസ് മേനാച്ചേരി, ഡോ. സി.വി. ബിജു തുടങ്ങിയവർ സംസാരിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും 50ലധികം കോളജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. നൂതനരീതിയിൽ ഖരമാലിന്യം എങ്ങനെ നിർമ്മാജനം ചെയ്യാം എന്ന വിഷയത്തിൽ കിലയുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ആശയത്തിനും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന 10 ടീമുകൾക്കും പ്രത്യേക പുരസ്‌കാരം ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നൽകും.