1

തൃശൂർ: വൻജനപങ്കാളിത്തത്തോടെ അതിവിപുലമായി ഒല്ലൂർ മണ്ഡലത്തിന്റെ നവകേരള സദസ് നടക്കുമെന്നും പ്രചാരണാർത്ഥം ഇന്ന് വൈകിട്ട് എല്ലാ ഭവനങ്ങളിലും നവകേരള ദീപം തെളിക്കുമെന്നും മന്ത്രി കെ. രാജൻ. തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. തിരക്ക് ഒഴിവാക്കാനും നിയന്ത്രിക്കാനും ആവശ്യമായ കരുതലുകൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മോക് ഡ്രിൽ സംഘടിപ്പിക്കും. ക്രമസമാധാനം പൂർണമായും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി, കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ, കൺട്രോളർ കെ. മദൻ കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.