കൊടുങ്ങല്ലൂർ: ആല ശ്രീനാരായണ ധർമ്മപ്രകാശിനി യോഗം വക ദേശീകാലയ ക്ഷേത്രത്തിൽ ഗോക്കളേയും ഗോശാലയും സമർപ്പിച്ചു. നാരായണൻകുട്ടി ശാന്തികളുടെ സാന്നിദ്ധ്യത്തിൽ ഗോപൂജയോടെ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഡോ. ബീന പ്രദേശത്തെ പത്തിൽപ്പരം ക്ഷീരകർഷകരെ ആദരിച്ചു. യോഗം പ്രസിഡന്റ് സുബീഷ് ചെത്തിപാടത്ത് അദ്ധ്യക്ഷനായി. ശ്രാവൺ ശാന്തി, രാജൻ പടിക്കൽ, സോമൻ ചീരോത്ത് എന്നിവർ പങ്കെടുത്തു. മംഗലത്ത് ബാലൻ ശാന്തി, മണികണ്ഠൻ അരയംപറമ്പിൽ എന്നിവർ ഗോശാലയിലേക്ക് ഗോക്കളെ സമർപ്പിച്ചു.