chethana

തൃശൂർ: ചേതന കോളജ് ഒഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ഏഴ് വരെ വിവിധ് 2023 എന്ന പേരിൽ ആനുവൽ ഫെസ്റ്റ് സംഘടിപ്പിക്കും. ചിയ്യാരം കാമ്പസിൽ നാലിന് രാവിലെ 10ന് സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം നിർവഹിക്കും. മേളയിൽ ചതുരം ആർട് ഷോ, മീഡിയ ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ്, ഡിഗ്രി ഫിലിം ഷോ, കാമ്പസ് ഫിലിം ഫെസ്റ്റിവൽ എന്നിവയാണ് പ്രധാന ആകർഷണം. കോളേജ്, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ആർ.ജെ ഹണ്ട്, ഫിലിം ക്വിസ് തുടങ്ങി മത്സരങ്ങളുമുണ്ടാകും. മീഡിയാ ടെക്‌നോളജി പ്രദർശനം, ഫോട്ടോഗ്രാഫി ശിൽപ്പശാല, മാസ്റ്റർ ക്ലാസ്, ഫാഷൻ ഷോ, മ്യൂസിക് ബാൻഡ് തുടങ്ങിയ പരിപാടികളിൽ പൊതുജനങ്ങൾക്കും പ്രവേശനം. കാമ്പസ് ഫിലിം ഫെസ്റ്റിവൽ, ഡിഗ്രി ഫിലിം ഷോ എന്നിവയിലെ മത്സര വിജയികൾക്ക് ലക്ഷം രൂപയുടെ സമ്മാനമുണ്ടാകും. ഏഴിന് സമാപനസമ്മേളത്തിൽ സംവിധായകൻ നഹാസ് ഹിദായത്ത് സമ്മാനദാനം നിർവഹിക്കും. രജിസ്‌ട്രേഷന്: 9488162858.