jose-

തൃശൂർ: മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചു വന്നിരുന്ന പൂക്കോട് പഞ്ചായത്തിലെ മഹിളാ കോൺഗ്രസ് നേതാക്കളെ മർദ്ദിക്കാൻ എൻ.കെ. അക്ബർ എം.എൽ.എ നേതൃത്വം കൊടുത്തുവെന്നും അറസ്റ്റ് ചെയ്യണമെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ചാവക്കാട് സെന്ററിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിലെ മഹിളാ കോൺഗ്രസ് പ്രവർത്തകരെയാണ് നവകേരള സദസിന്റെ പ്രചാരണാർത്ഥം നടന്ന കൂട്ടയോട്ടത്തിൽ പങ്കെടുത്ത ഡി.വൈ.എഫ്‌.ഐക്കാർ ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജു ഉണ്ണിക്കൃഷ്ണൻ ചാവക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നവകേരള സദസിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജോസ് വള്ളൂർ പറഞ്ഞു.