
ഗുരുവായൂർ : വാദ്യകലാകാരൻ ഗുരുവായൂർ ശിവരാമന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ ശിവരാമൻ സ്മൃതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ശിവരാമന്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങ് സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷനായി. ശിവരാമൻ സ്മൃതി പുരസ്‌കാരം വാദ്യ കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണിനായർക്ക് മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ നൽകി. ഡോ.എൻ.പി.വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കരിയന്നൂർ നാരായണൻ നമ്പൂതിരി, ജനു ഗുരുവായൂർ, വി.പി.ഉണ്ണിക്കൃഷ്ണൻ, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ജ്യോതിദാസ് ഗുരുവായൂർ, ചൊവ്വല്ലൂർ മോഹനൻ നായർ, കക്കാട് രാജപ്പൻമാരാർ, തൃപ്രയാർ അനിയൻ മാരാർ, പ്രഭാകരൻ മണ്ണൂർ, കല്ലൂർ സുരേഷ് എന്നിവർ സംസാരിച്ചു.