kuttivicharana
യു.ഡി.എഫ് കുറ്റവിചാരണ സദസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: യു.ഡി.എഫ് ഡിസംബർ 15ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടത്തുന്ന കുറ്റവിചാരണ സദസിൽ 2000 പേരെ പങ്കെടുപ്പിക്കാൻ സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു. എൽ.ഡി.എഫിനെതിരെ ദുരിതപൂർണമായ ജനങ്ങളുടെ ആവലാതികളും പ്രയാസങ്ങളും പ്രശ്‌നങ്ങളും ബൂത്തുതലത്തിൽ തയ്യാറാക്കി കുറ്റവിചാരണ സദസിൽ അവതരിപ്പിക്കും. സംസ്ഥാന സർക്കാരിൽ നിന്നും എം.എൽ.എമാരിൽ നിന്നും മുനിസിപ്പാറ്റി, തൃതല പഞ്ചായത്തുകളിൽ നിന്നും നേരിട്ട അവഗണനകളെക്കുറിച്ച് വിശദമായ കുറ്റപത്രം തയ്യാറാക്കും. വികസന പ്രവർത്തനങ്ങളും സാമൂഹിക പെൻഷനുകൾ നിറുത്തിവച്ചതിനെക്കുറിച്ചും സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും കുഞ്ഞുങ്ങളുടെയും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിഷയങ്ങൾ സദസിൽ ചർച്ച ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.എം. നാസർ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ പരിപാടി വിശദീകരിച്ചു. വി.എ. അബ്ദുൾ കരീം, അഡ്വ. വി.എം. മൊഹിയുദ്ദിൻ, എ.എ. അഷറഫ്, പി.കെ. നൗഷാദ്, ആൽബിൻ പ്ലാക്കൽ, ഡേവീസ് പാറക്കൽ, എൻ.എസ്. ഷൗക്കത്തലി, ഇ.എസ്. സാബു തുടങ്ങിയവർ പ്രസംഗിച്ചു.