തൃശൂർ: സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കാനും ഭാവി പ്രവർത്തനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കാനും നവകേരള സദസുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ തൃശൂർ ഒരുങ്ങി. 13 നിയോജക മണ്ഡലങ്ങളിലായുള്ള നവകേരള സദസിന് ജില്ലയിൽ നാല് മുതൽ തുടക്കമാകും.
ഡിസംബർ ഏഴ് വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള സദസുകളും പ്രഭാത സദസുകളും നടക്കുന്നത്. ആദ്യ മൂന്ന് ദിനങ്ങളിൽ നാല് മണ്ഡലങ്ങളിലും ഡിസംബർ ഏഴിന് ഒരു മണ്ഡലത്തിലുമാണ് പര്യടനം നടത്തുക. അത്താണി, തൃശൂർ കേന്ദ്രമായി രണ്ട് പ്രഭാത സദസ്സുകൾ ഉൾപ്പെടെ 15 പരിപാടികളിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുക.
ഡിസംബർ 4.
പ്രഭാത സദസ്
9 am. അത്താണി കില
ചേലക്കര മണ്ഡലം സദസ്
11 am. ചെറുത്തുരുത്തി ജി.എച്ച്.എസ്.എസ് മൈതാനം.
വടക്കാഞ്ചേരി മണ്ഡലം സദസ്
3 pm. എം.ജി കാവ് ആരോഗ്യസർവകലാശാല ഒ.പി ഗ്രൗണ്ട്
കുന്നംക്കുളം മണ്ഡലം സദസ്
4.30 pm. ചെറുവത്തൂർ ഗ്രൗണ്ട്
ഗുരുവായൂർ മണ്ഡലം സദസ്
6 pm. ചാവക്കാട് ബസ് സ്റ്റാൻഡ് കൂട്ടുങ്ങൽ ചത്വരം
ഡിസംബർ 5.
പ്രഭാത സദസ്
9 am തൃശൂർ ദാസ് കോണ്ടിനെന്റൽ
മണലൂർ മണ്ഡലം സദസ്
11 am. പാവറട്ടി സെന്റ് ജോസഫ് എച്ച്.എസ്.എസ്
നാട്ടിക മണ്ഡലം സദസ്
3 pm. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപം
ഒല്ലൂർ മണ്ഡലം സദസ്
4.30 pm. വെള്ളാനിക്കര കാർഷിക സർവകലാശാല ഗ്രൗണ്ട്
തൃശൂർ മണ്ഡലം സദസ്
6 pm. തേക്കിൻക്കാട് മൈതാനം വിദ്യാർത്ഥി കോർണർ
ഡിസംബർ 6
കയ്പമംഗലം മണ്ഡലം സദസ്
11 am. എസ്.എൻ പുരം എം.ഇ.എസ് അസ്മാബി കോളജ്
കൊടുങ്ങല്ലൂർ മണ്ഡലം സദസ്
3 pm. മാള സെന്റ് ആന്റണീസ് സ്‌കൂൾ മൈതാനം
ഇരിങ്ങാലക്കുട മണ്ഡലം സദസ്
4.30 pm. ഇരിങ്ങാലക്കുട മുനിസിപ്പൽ ഗ്രൗണ്ട്
പുതുക്കാട് മണ്ഡലം സദസ്
6 pm. തലോർ ദീപ്തി ഹയർ സെക്കൻഡറി സ്‌കൂൾ
ഡിസംബർ 7
ചാലക്കുടി മണ്ഡലം സദസ്, ജില്ലയിലെ പര്യടനസമാപനം
11 am. ചാലക്കുടി കാർമൽ സ്‌കൂൾ മൈതാനം
നിവേദനങ്ങൾ സ്വീകരിക്കാൻ 20 ഓളം കൗണ്ടറുകൾ
തൃശൂർ: നവകേരള സദസിൽ നിവേദനങ്ങൾ നൽകാൻ വിപുലമായ സൗകര്യം. ഓരോ സദസിലും 20 ഓളം കൗണ്ടറുകൾ ഒരുക്കും. ജനറൽ കൗണ്ടറുകളും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങും. അവസാന പരാതിയും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷമേ കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിക്കൂ.
കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനും വളണ്ടിയർമാരെ നിയോഗിക്കും. പൂർണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ നിവേദനം നൽകുന്നവർ കൃത്യമായി ഉൾപ്പെടുത്തണം. പരാതി സ്വീകരിച്ച ശേഷം ലഭിക്കുന്ന കൈപ്പറ്റ് രസീത് ഉപയോഗിച്ചാണ് തുടർനടപടികൾ അറിയുക.
ജില്ലാതല ഉദ്യോഗസ്ഥർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം കൈക്കൊണ്ട് അപേക്ഷകർക്ക് മറുപടി നൽകണം. സംസ്ഥാന തലത്തിൽ തീരുമാനമെടക്കേണ്ട വിഷയങ്ങളിൽ പരമാവധി 45 ദിവസത്തിനുള്ളിൽ തീർപ്പാക്കും. നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും.