കൊടുങ്ങല്ലൂർ: മേത്തല മുരുക്കുംതറ ധർമ്മദൈവസേവാ സമാജം വക ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ വൃശ്ചിക പൂയ മഹോത്സവം വിവിധ ചടങ്ങുകളോടെ നടന്നു. ഗണപതി ഹവനം, അന്നപൂർണേശ്വരിക്ക് അഭിഷേകം, ശ്രീ സുബ്രഹ്മണ്യ സ്വാമിക്ക് അഭിഷേകം, ചിന്തുപാട്ട്, അയ്യപ്പന് നെയ്യാഭിഷേകം, ദേവീദേവന്മാർക്ക് വിശേഷാൽ പൂജ, മദ്ധ്യാഹ്ന പൂജ, അന്നദാനം എന്നിവ പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്നു. രക്ഷാധികാരി എം.ആർ. പ്രകാശൻ, ചെയർമാൻ ശംഭു, കൺവീനർ നവീൻ, പ്രസിഡന്റ് വേണു, സെക്രട്ടറി ശിവരാമൻ, ട്രഷറർ അശോകൻ എന്നിവർ നേതൃത്വം നൽകി.