കാഞ്ഞാണി: പെരുമ്പുഴ പാതയോരത്ത് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങളുടെ വൃക്ഷത്തലപ്പുകൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ ആരംഭിച്ചു. വൃക്ഷശിഖരങ്ങളിൽ പക്ഷികൾ കൂടുകൂട്ടുകയും ഈ വഴികടന്ന് പോകുന്ന ടൂവീലർ കാൽനട യാത്രക്കാർക്ക് മേൽ കാഷ്ഠിക്കുകയും ചെയ്യുന്നതിനെ കുറിച്ച് വ്യാപാരി വ്യവസായി സമിതി മണലൂർ ഏരിയാ സെക്രട്ടറി കെ.എൽ. ജോസ് പൊതുമരാത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകിയിരുന്നു. പരാതിയിൽ ഇടപെട്ട മന്ത്രി തുടർ നടപടികൾക്കായി ബന്ധപ്പെട്ട ചാവക്കാട് പി.ഡബ്ല്യു.ഡി ഓഫീസിനെ ചുമതലപ്പെടുത്തി. നടപടി ക്രമങ്ങളുടെ ഭാഗമായി വലപ്പാട് പി.ഡബ്ല്യു.ഡി ഓഫീസിൽ നിന്നാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. റോഡിലേക്ക് ചാഞ്ഞ് കിടക്കുന്ന വൃക്ഷത്തല പ്പുകൾ മാത്രമാണ് മുറിച്ചുമാറ്റുന്നത് എന്നതിനാൽ മരത്തിൽ കൂട് കൂട്ടിയ പക്ഷികൾക്ക് കോൾപ്പാടത്തേക്ക് ചാഞ്ഞ് കിടക്കുന്ന ശിഖരങ്ങളിൽ രാപ്പാർക്കാനുമാകും.