കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ മേത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ബിഷപ്പ് ഹൗസിലെത്തി അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. സി.പി. രമേശൻ, വൈസ് പ്രസിഡന്റ് പി.എ. ജോൺസൺ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ബാങ്ക് ഡയറക്ടർമരായ എം.എസ്. വിനയകുമാർ, ലതാ ഉണ്ണിക്കൃഷ്ണൻ, കെ.എം. സലീം, രാജേഷ് വളർകോടി, പി.എൻ. രാജീവൻ, അഡ്വ. മൻസൂർ അലി, ബേബി വിത്തു എന്നിവർ പങ്കെടുത്തു.