ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്‌ടോപുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗങ്ങളായ ഭാഗ്യവതി ചന്ദ്രൻ, ജോസി ജോണി, ജിജോ ജോൺ, വി.കെ. വിനീഷ്, സനൽ മഞ്ഞളി, പി.എസ്. പ്രീജു, സജന ഷിബു, അശ്വതി പ്രവീൺ, നിമിത ജോസ്, ജീഷ്മ രഞ്ജിത്ത്, സെക്രട്ടറി പി.ബി. സുഭാഷ്, അസി. സെക്രട്ടറി സ്മിത ഭാസ്‌കർ എന്നിവർസംസാരിച്ചു.