veterenay

തൃശൂർ : വളർത്തുമൃഗങ്ങളുടെ പ്രത്യുൽപാദനം സംബന്ധിച്ച് വെറ്ററിനറി സർവകലാശാലയും ഇന്ത്യൻ സൊസൈറ്റി ഫോർ സ്റ്റഡി ഒഫ് അനിമൽ റീപ്രൊഡക്ഷനും (ഐ.എസ്.എസ്.എ.ആർ) സംയുക്തമായി 3 ദിവസത്തെ സിമ്പോസിയം നടത്തും. മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസിൽ 6 മുതൽ 8 വരെയാണ് സിമ്പോസിയം. ഐ.എസ്.എസ്.എ.ആറിന്റെ വാർഷിക സമ്മേളനവും നടക്കും. ആടുമാടുകൾ, പന്നി, കുതിര, ഒട്ടകം, ഓമനമൃഗങ്ങൾ, വന്യജീവികൾ എന്നിവയുടെ പ്രത്യുൽപാദനാരോഗ്യ പരിപാലനം, വന്ധ്യതാ നിവാരണത്തിനുള്ള ജൈവസാങ്കേതിക വിദ്യകൾ, എന്നീ വിഷയങ്ങളിൽ 18 പ്രഗത്ഭർ പ്രഭാഷണം നടത്തും. 6ന് 10ന് ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. വെറ്ററിനറി സർവകലാശാല വി.സി എം.ആർ.ശശീന്ദ്രനാഥ് പ്രബന്ധ സമാഹാര പ്രകാശനം നിർവഹിക്കും.