
ചാവക്കാട് : കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സി.പി.എം പ്രവർത്തകർ ഏകപക്ഷീയമായ അക്രമം നടത്തിയെന്ന് ആരോപിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാങ്ങാട് ബീച്ച് സെന്ററിൽ നിന്ന് ചാവക്കാട് സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലാങ്ങാട് ബീച്ചിൽ നിന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറഹിമാൻകുട്ടി പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്തു. ചാവക്കാട് സെന്ററിൽ ചേർന്ന പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ചാവക്കാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന എൻ.കെ. അക്ബർ എം.എൽ.എയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ജോസ് വള്ളൂർ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷനായി. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നിർമല, പി.വി ബദറുദ്ധീൻ, കെ.വി. ഷാനവാസ്, എം.എസ്. ശിവദാസ്, കെ.വി. സത്താർ എന്നിവർ പ്രസംഗിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.എസ്. അജിത്ത്, കെ.ഡി. വീരമണി, എ.എം. അലാവുദ്ധീൻ, നേതാക്കളായ ബീന രവിശങ്കർ, സ്വപ്ന രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കാപ്ഷൻ.....................
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു.