ചാലക്കുടി: നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിലെ ദീർഘകാല ഫുട്‌ബാൾ പരിശീലന ക്യാമ്പിന്റെ സെലക്‌ഷൻ നടന്നു. ഗവ. മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ സെലക്‌ഷൻ ട്രയലിൽ 62 കുട്ടികൾ പങ്കെടുത്തു. ഇതിൽ നിന്നും 26 പേർ പരിശീലനത്തിന് അർഹരായി. സെലക്‌ഷൻ ട്രയൽസിന് മുഖ്യ പരിശീലകൻ സോളി സേവ്യാർ, മുൻ സന്തോഷ് ട്രോഫി താരം കെ.എസ്. റഷീദ് എന്നിവർ അടങ്ങിയ പാനലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുസി സുനിൽ, സ്ഥിരം സമിതി അംഗങ്ങളായ ജോർജ് തോമസ്, ദീപു ദിനേശ്, കൗൺസിലർമാരായ ബിജു എസ്. ചിറയത്ത്, വത്സൻ ചമ്പക്കര, നിർവഹണ ഉദ്യോഗസ്ഥ ബിന്ദു ടീച്ചർ, കായിക അദ്ധ്യാപകൻ ജിതിൻകുമാർ എന്നിവർ നേതൃത്വം നൽകി.