navakerala

തൃശൂർ : തൃശൂരിന്റെ ഭാവി വികസനമുൾപ്പെടെ ചർച്ച ചെയ്യാനും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസിന് ഇന്ന് ജില്ലയിൽ തുടക്കമാകും. ഇന്ന് രാവിലെ കിലയിൽ നടക്കുന്ന പ്രഭാത സദസോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഡിസംബർ ഏഴ് വരെയാണ് ജില്ലയിലെ പര്യടനം. പ്രഭാത സദസുകളിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഓരോ നിയോജക മണ്ഡലങ്ങളിൽ നിന്നും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. അത്താണി, തൃശൂർ കേന്ദ്രമായി രണ്ട് പ്രഭാത സദസുകൾ ഉൾപ്പെടെ 15 പരിപാടികളിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുക. മണ്ഡലങ്ങളിൽ എം.എൽ.എമാരാണ് അദ്ധ്യക്ഷത വഹിക്കുക. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും. നവകേരള സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെയെത്തി. രാമനിലയത്തിലായിരുന്നു താമസം.

ഇന്ന് നാല് മണ്ഡലത്തിൽ

രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. തുടർന്ന് രാവിലെ 11ന് ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് മൈതാനിയിൽ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ് നടക്കും. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ് മുളങ്കുന്നത്ത് കാവ് ആരോഗ്യ സർവകലാശാല ഒ.പി ഗ്രൗണ്ടിൽ നടക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. 4.30ന് കുന്നംകുളം മണ്ഡലത്തിലെ സദസ് ചെറുവത്തൂർ ഗ്രൗണ്ടിലാണ്. എ.സി.മൊയ്തീൻ എം.എൽ.എയാണ് അദ്ധ്യക്ഷൻ. വൈകിട്ട് ആറിന് ഗുരുവായൂർ മണ്ഡലം ജനസദസ് ചാവക്കാട് ബസ് സ്റ്റാൻഡിലെ കൂട്ടുങ്ങൽ ചത്വരത്തിലും നടക്കും. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനാകും.

കർശന സുരക്ഷ

നവകേരള സദസിനോടനുബന്ധിച്ച് കർശന സുരക്ഷാ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടവും പൊലീസും നടത്തിയിരിക്കുന്നത്. കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ ശക്തമായ പൊലീസ് സംവിധാനമാണ് ഒരുക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ക്രമസമാധാന പാലത്തിനായി നിയോഗിച്ചു. ഡി.ഐ.ജി അജിത ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, റൂറൽ എസ്.പി നവനീത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം ഒരുക്കിയത്.

ശ്രദ്ധേയമാകും പ്രഭാത സദസ്

നാല് ദിവസത്തെ പരിപാടിയിൽ രണ്ട് പ്രഭാത സദസാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് അത്താണി കിലയിലും നാളെ തൃശൂർ ദാസ് കോണ്ടിനെന്റിലും. വിവിധ മേഖലയിലുള്ള പ്രമുഖർക്ക് പ്രഭാത സദസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖരും മതമേലദ്ധ്യക്ഷന്മാരും പങ്കെടുക്കും.

ആ​വേ​ശ​ക​രം​ ​വ​ര​വേ​ൽ​പ്

തൃ​ശൂ​ർ​ ​:​ ​ന​വ​കേ​ര​ള​ ​സ​ദ​സി​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​മ​ന്ത്രി​മാ​രും​ ​ജി​ല്ല​യി​ലെ​ത്തി.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലെ​ ​പ​ര്യ​ട​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സം​ഘ​ത്തി​നും​ ​ചെ​മ്പൂ​ത്ര​യി​ൽ​ ​ആ​വേ​ശ​ക​ര​മാ​യ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ബ​സി​ന് ​നേ​രെ​ ​പു​ഷ്പ​ ​വൃ​ഷ്ടി​ ​ന​ട​ത്തി​യും​ ​മു​ദ്ര​വാ​ക്യം​ ​വി​ളി​ച്ചും​ ​വ​ര​വേ​റ്റു.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​സ്വീ​ക​ര​ണ​ത്തി​നെ​ത്തി.​ ​തു​ട​ർ​ന്ന് ​ക​ർ​ശ​ന​ ​സു​ര​ക്ഷ​യോ​ടെ​ ​രാ​മ​നി​ല​യ​ത്തി​ലെ​ത്തി.​ ​രാ​ത്രി​ ​വി​ശ്ര​മം​ ​അ​വി​ടെ​യാ​യി​രു​ന്നു.​ ​ഇ​ന്ന് ​രാ​വി​ലെ​ 9​ ​ന് ​കി​ല​യി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ഭാ​ത​ ​സ​ദ​സി​ൽ​ ​പ​ങ്കെ​ടു​ക്കും.


നവ കേരള സദസ് ഇന്ന്

രാവിലെ 9ന് പ്രഭാത സദസ് അത്താണി കില
10.30ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം
11ന് ചെറുത്തുരുത്തി ജി.എച്ച്.എസ്.എസ് മൈതാനം
വൈകീട്ട് 3ന് മുളങ്കുന്നത്തുകാവ് ആരോഗ്യ സർവകലാശാല ഒ.പി ഗ്രൗണ്ട്
4.30ന് കുന്നംകുളം മണ്ഡലത്തിലെ സദസ് ചെറുവത്തൂർ ഗ്രൗണ്ട്
വെകിട്ട് 6ന് ചാവക്കാട് ബസ് സ്റ്റാൻഡിലെ കൂട്ടുങ്ങൽ ചത്വരത്തിൽ


നവ കേരള സദസിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായി. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത തരത്തിലുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സംഘാടക സമിതികളുടെയും കൂട്ടായ പരിശ്രമത്തിലാണ് എല്ലാ പ്രവർത്തനവും.

വി.ആർ.കൃഷ്ണതേജ
കളക്ടർ.