പുതുക്കാട്: നവകേരള സദസിന് പിന്തുണയുമായി വനിതകളുടെ ഇരുചക്ര വാഹന റാലി. പുതുക്കാട് മണ്ഡലത്തിലെ വിവിധ മഹിളാ സംഘടനകളുടെ നേതൃത്വത്തിലാണ് ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചത്. തലോർ സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്നാരംഭിച്ച റാലി കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. സരിത രാജേഷ്, ഷീല മനോഹരൻ, രാജി രാജൻ തുടങ്ങിയവർ സംസാരിച്ചു. തലോർ മുതൽ പുതുക്കാട് ജംഗ്ഷൻ വരെയാണ് റാലി നടത്തിയത്.