suresh-gopi


പുതുക്കാട്: ന്യൂനപക്ഷ മോർച്ച പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരേഷ് ഗോപിയോടൊത്ത് കോഫി ടൈം പ്രോഗ്രാം പുതുക്കാട് പ്രജോതി നികേതൻ കോളേജ് ഹാളിൽ സംഘടിപ്പിച്ചു. പുതുക്കാട് മേൽപ്പാലം, റെയിൽവേ വികസനം, ദേശീയ പാത, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് സംവാദം നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ, പുതുക്കാട് പ്രജോതി നികേതൻ കോളേജ് സ്ഥാപക മാനേജർ ഫാ. ഹർഷജൻ പഴയാറ്റിൽ, പുതുക്കാട് ഫൊറോന വികാരി റവ. ഫാ. പോൾ തേയ്ക്കാനത്ത്, പള്ളിക്കുന്ന് ഇടവക വികാരി, റവ. ഫാ. ജയ്‌സൺ കൂനംപ്‌ളാക്കൽ, അസി. വികാരി ഫാ. സജിൽ കണ്ണനായ്ക്കൽ, ഫാ. ഡേവീസ് ചുങ്കത്ത്, മണ്ഡലം പ്രസിഡന്റ് അരുൺകുമാർ പന്തല്ലൂർ, വി.വി. രാജേഷ്, ബിജോയ് തോമസ്, ടോണി ചാക്കോള, വിജു തച്ചംകുളം, ജോയ് മഞ്ഞളി, ഡേവീസ് ചിറയത്ത് എന്നിവർ സംസാരിച്ചു.