jilla

തൃശൂർ : സാമൂഹിക നീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ വിവിധ തരത്തിലുള്ള കായിക മത്സരം സംഘടിപ്പിച്ചായിരുന്നു ദിനാചരണം. കളക്ടർ വി.ആർ.കൃഷ്ണതേജ പതാക ഉയർത്തി. തുടർന്ന് ഭിന്നശേഷിക്കാർക്കായി വിവിധ മത്സരം നടത്തപ്പെട്ടു. ഏകദേശം 30 ഓളം സ്ഥാപനങ്ങളിൽ നിന്നും 600ൽപരം ഭിന്നശേഷിക്കാർ പരിപാടിയിൽ പങ്കെടുത്തു. സമാപന സമ്മേളനം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പ്രദീപൻ കെ.ആർ, സാമൂഹികനീതി ഓഫീസ് ജൂനിയർ സൂപ്രണ്ട് സഞ്ജയൻ തുടങ്ങിയവർ സംസാരിച്ചു.