വടക്കാഞ്ചേരി: 'എന്റെ ബൂത്ത് എന്റെ അഭിമാനം ' എന്ന മുദ്രാവാക്യവുമായി പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രഖ്യാപിച്ച മിഷൻ 24 ന്റെ സന്ദേശം ജനഹൃദയങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ബ്ലോക്കിലെ 106 ബൂത്തുകളിലെ ചുമതലയുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ഗൃഹസന്ദർശനം ആരംഭിച്ചു. വടക്കാഞ്ചേരി ബ്ലോക്ക്തല ഉദ്ഘാടനം തെക്കുംകര മണ്ഡലത്തിലെ പുന്നം പറമ്പ് 55-ാം ബൂത്തിൽ നടന്നു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന സി.ടി. ദേവസ്സിയുടെ ഭവനം സന്ദർശിച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് വാകയിൽ അദ്ധ്യക്ഷനായി. സുനിൽ ജേക്കബ്ബ്, വി.എം. കുര്യാക്കോസ്, ജയൻ മംഗലം, വറീത് ചിറ്റിലപ്പിള്ളി, സണ്ണി മാരിയിൽ, കെ.കെ. അബൂബക്കർ, ജോണി ചിറ്റിലപ്പിള്ളി, ടി.ഡി. സത്യൻ, സണ്ണി വടക്കൂടൻ, സുകുമാരൻ തെക്കുംക്കര, സണ്ണി പുത്തൻ പുരക്കൽ, ഷാജു വാഴാനി എന്നിവർ പ്രസംഗിച്ചു.