bjp

തൃശൂർ : മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് , രാജസ്ഥാൻ എന്നിവിടങ്ങളിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി നഗരത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തി. സുരേഷ് ഗോപിയും പ്രകടനത്തിൽ പങ്കെടുത്തു. ഇന്നലെ നേടിയ വിജയം കേരളത്തിലും ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രവർത്തകർ സുരേഷ് ഗോപിയെ തലപ്പാവണിയിച്ചു. അഡ്വ.ബി.ഗോപാലകൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, ബി.ഡി.ജെ.എസ് നേതാവ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, എം.എസ്.സമ്പൂർണ, അഡ്വ.രവികുമാർ ഉപ്പത്ത്, ബിജോയ് തോമസ്, കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, എൻ.ആർ.റോഷൻ, ടോണി ചാക്കോള, രഘുനാഥ്.സി.മേനോൻ, എൻ.പ്രസാദ് , ഡോ.ആതിര എന്നിവർ നേതൃത്വം നൽകി.