sandharshichu

കൊടുങ്ങല്ലൂർ: നിയുക്ത കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ച് ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറിയെയും സംഘത്തെയും കോട്ടപ്പുറം രൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് അലക്‌സ് വടക്കുംതലയും നിയുക്ത ബിഷപ്പും ചേർന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ചന്ദ്രശേഖരൻ, ഏരിയ സെക്രട്ടറി കെ.ആർ.ജൈത്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എസ്.കൈസാബ്, ടി.എൻ.ഹനോയ് എന്നിവരുമുണ്ടായിരുന്നു .