rally

തൃപ്രയാർ: നാളെ നടക്കുന്ന നവ കേരള സദസിന്റെ പ്രചരണാർത്ഥം വനിതകളുടെ മോട്ടോർ റാലി സംഘടിപ്പിച്ചു. ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ ദിനേശൻ(നാട്ടിക), ഷിനിത ആഷിക്ക് (വലപ്പാട്), പി.ഐ.സജിത(തളിക്കുളം) എം.എ.ഹാരിസ് ബാബു, പി.ആർ.വർഗ്ഗീസ് മാസ്റ്റർ, കെ.എം.ജയദേവൻ, കെ.പി.സന്ദീപ്, എ.എസ്.ദിനകരൻ, യു.കെ.ഗോപാലൻ, മദനമോഹനൻ എന്നിവർ പങ്കെടുത്തു.