1

തൃശൂർ: തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ ഇന്ന് നടക്കുന്ന നവകേരളസദസിനോട് അനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മുതൽ സ്വരാജ് റൗണ്ടിലേക്ക് വലിയ ബസുകൾ പ്രവേശിക്കുന്നത് നിയന്ത്രിക്കും. എല്ലാ ബസുകളും ഔട്ടർ റിംഗ് റോഡ് വഴി അതത് ബസ് സ്റ്റാൻഡുകളിലേക്ക് തിരിച്ചുവിടും.

ചെറിയ വാഹനങ്ങളിലെ യാത്രകൾക്ക് തടസമുണ്ടാകില്ല. സ്വരാജ് റൗണ്ട് തെക്കുഭാഗം, തേക്കിൻകാട് മൈതാനത്തിന്റെ വിദ്യാർത്ഥി കോർണർ മുതൽ എക്‌സിബിഷൻ ഗ്രൗണ്ട് വരെയുള്ള പ്രദേശങ്ങളിൽ രാവിലെ മുതൽ പരിപാടി കഴിയുന്നതുവരെ സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് അനുവദിക്കുകയില്ല.

നവകേരള സദസിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾക്ക് വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്തേക്ക് നായ്ക്കനാൽ വഴി പ്രവേശിക്കാം. പള്ളിത്താമം കോംപ്ലക്‌സ്, ശക്തൻ നഗർ എന്നിവിടങ്ങളിലെ പാർക്കിംഗ് ഗ്രൗണ്ടുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.