വല്ലച്ചിറ: എസ്.എൻ ഡി.പി ഇളംകുന്ന് കടലാശ്ശേരി ശാഖാ വാർഷികവും കുടുംബ സംഗമവും നടത്തി. എസ്.എൻ.ഡി.പി.യോഗം പെരിങ്ങോട്ടുകര യൂണിയൻ ഇൻസ്‌പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ: ജയരാമൻ പാലക്കട (പ്രസിഡന്റ്), വേലപ്പൻ മാലിപ്പറമ്പിൽ (സെക്രട്ടറി), കുടുംബസംഗമം പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റ് ഹണി കണ്ണാറ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.സി. സതീന്ദ്രൻ, വിനോദ് കളപ്പുര, സുനിൽ കൊച്ചത്ത്, അനിത പ്രസന്നൻ, ഷിനി സൈലജൻ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.