ചേലക്കര: ചെറുതുരുത്തിയിൽ നടന്ന ചേലക്കര നിയോജക മണ്ഡലം നവകേരള സദസിൽ പഞ്ചവാദ്യത്തോടൊപ്പം മുട്ടുംവിളിയുടെ അകമ്പടിയോടെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്ക് സ്വീകരണം. കേരള കലാമണ്ഡലത്തിൽ കഥകളി പഠനം നടത്തുന്ന ആദ്യ മുസ്‌ലിം പെൺകുട്ടി എന്ന ബഹുമതി നേടിയ സാബ്രിയാണ് ബൊക്കെ നൽകി സ്വീകരിച്ചത്. കൂടാതെ ഡോട്ട് പെയിന്ററായ സജി തിരുവില്വാമല കാപ്പിപ്പൊടി കൊണ്ട് വരച്ച മുഖ്യമന്ത്രിയുടെ ചിത്രം വേദിയിൽ വെച്ച് സമ്മാനിച്ചു. വിദ്യാർത്ഥിനിയായ ആർദ്ര വരച്ച മുഖ്യമന്ത്രിയുടെ ചിത്രവും വേദിയിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.