കേരളം സാമൂഹിക സുരക്ഷയുള്ള സംസ്ഥാനമാണ്. വിദേശരാജ്യങ്ങളുമായി ഉപമിക്കാവുന്ന വികസന പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടായി. നിരവധി നേട്ടങ്ങളുടെ പട്ടികയുമായി സംസ്ഥാനം ഒന്നാമതാണ്
- മന്ത്രി ആന്റണി രാജു
അതിദരിദ്രർ ഇല്ലാത്ത കേരളത്തിനായി ഇനി അൽപ്പദൂരം മാത്രം. മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കിയത് ഭരണ നേട്ടമാണ്. ഡിസംബർ 15 വരെ അനർഹരെക്കുറിച്ചുള്ള പരാതികൾ അറിയിക്കാനുള്ള സംവിധാനം പൊതുജനം പ്രയോജനപ്പെടുത്തണം.
വികസന ക്ഷേമ നയങ്ങളെ മെച്ചപ്പെടുത്തി സർക്കാർ മുന്നോട്ട് പോകുകയാണ്.
- മന്ത്രി ജി.ആർ. അനിൽ
അഞ്ഞൂറു കോടിയിലേറെ രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത്. 233 കോടി രൂപയുടെ നിർമാണമാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടക്കുന്നത്. 273 കോടി രൂപ മുടക്കി നിർമിക്കുന്ന അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി.
- മന്ത്രി വീണ ജോർജ്ജ്
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപം തുടരും. തൃശൂർ ജില്ലയിൽ മാത്രം കിഫ്ബി ഫണ്ട് വഴി 183.90 കോടി രൂപയാണ് പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവിട്ടത്
- മന്ത്രി വി. ശിവൻകുട്ടി
സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും കർഷകന്റെയും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനായി നിലപാട് സ്വീകരിക്കുന്ന സർക്കാരാണിത്. പട്ടിണിയെ മറച്ച് വയ്ക്കേണ്ട ഒന്നല്ല, മാറ്റി തീർക്കേണ്ട ഒന്നാണ്. അതിദരിദ്രരെ മോചിപ്പിക്കുക എന്നതാണ് സർക്കാർ നിലപാട്.
- മന്ത്രി പി.പ്രസാദ്
കേരളത്തിന്റെ സമ്പദ്ഘടന അസാമാന്യമായ രീതിയിൽ സർക്കാർ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ഈ പ്രതിസന്ധിയിലും സംസ്ഥാനം തലയുയർത്തി നിൽക്കുന്നത്
- മന്ത്രി എം.ബി.രാജേഷ്