വെള്ളാങ്ങല്ലൂർ: നവകേരള സദസിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ നടപടി വരുമെന്ന് ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പറും സി.ഡി.എ.എസും. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കാണ് വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. വെള്ളപ്പൊക്ക സമയത്തും കൊവിഡ് സമയത്തും അകമഴിഞ്ഞ സഹായിച്ച സർക്കാരാണെന്നും അതുകൊണ്ടുതന്നെ സർക്കാരിന്റെ പരിപാടി വിജയിപ്പിക്കാൻ കുടുംബശ്രീ അംഗങ്ങൾ തയ്യാറാകണമെന്നും അല്ലെങ്കിൽ ലോൺ മുതലായ ആനുകൂല്യങ്ങൾ നൽകുകയില്ലെന്നും പഞ്ചായത്ത് മെമ്പറും സി.ഡി.എസും ഭീഷണിപ്പെടുത്തി. കുടുംബശ്രീ സംവിധാനം രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഭീഷണിപ്പെടുത്തൽ. കുടുംബശ്രീ സംഘങ്ങളെ താങ്കളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിനിയോഗിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നീതീകരിക്കാൻ കഴിയുന്നതല്ലെന്നും കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് സാബു കണ്ടെത്തിൽ ആവശ്യപ്പെട്ടു.