artist

ചാലക്കുടി: നവ കേരള സദസിന്റെ പ്രചരണാർത്ഥം ചാലക്കുടിയിൽ കലാകാരന്മാർ നവചിത്ര സദസ് സംഘടിപ്പിച്ചു. സൗത്ത് മേൽപ്പാലത്തിനടിയിൽ അമ്പതോളം കലാകാരന്മാർ ചിത്രം വരച്ചു. ബസന്ത് പെരിങ്ങോട്, ബാബു.സി, സുരേഷ് മുട്ടത്തി, എസ്.കെ.നളിൻ, പ്രമോദ് ഗോപാലകൃഷ്ണൻ, പി.ജി.ശ്രീനിവാസൻ, ബീന സന്തോഷ് തുടങ്ങിയവർ ചിത്രം വരച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.അയ്യപ്പൻ എന്നിവരും കാൻവാസിൽ സൃഷ്ടികളുണ്ടാക്കി. ലളിത കലാ അക്കാഡമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ ചിത്രം വരച്ച് നവചിത്ര സദസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി.ഡി.ദേവസി അദ്ധ്യക്ഷനായി.