sikaranam

മൗലാന അബുൾകലാം ആസാദ് അവാർഡ് ലഭിച്ച പി.എ. സീതി മാസ്റ്ററെ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്‌കൂളിൽ സ്വീകരിക്കുന്നു.

കൊടുങ്ങല്ലൂർ : മൗലാന അബുൾ കലാം ആസാദ് അവാർഡ് ലഭിച്ച പി.എ. സീതി മാസ്റ്റർക്ക് അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്വീകരണമൊരുക്കി. പ്രിൻസിപ്പൽ ടി.വി. സെമീന ടീച്ചർ അദ്ധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, സ്‌കൂൾ പി.ടി.എ പ്രസിഡന്റും എറിയാട് പഞ്ചായത്ത് അംഗവുമായ കെ.എം. സാദത്ത് എന്നിവർ ചേർന്ന് പി.എ. സീതി മാസ്റ്ററെ പൊന്നാട അണിയിച്ചു. ഡോ. പി.കെ. ഫസീല മുഖ്യപ്രഭാഷണം നിർവഹിച്ചു. എറിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷെക്കീർ, പഞ്ചായത്ത് അംഗങ്ങളായ പ്രസീന റാഫി, പി.കെ. മുഹമ്മദ്, പി.കെ. അസീം, ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.എ. സബീന തുടങ്ങിയവർ സംസാരിച്ചു.