കൊടുങ്ങല്ലൂർ: ജപ്പാൻ കരാട്ടെ കെൻയു റിയു ഇന്ത്യയുടെ ജില്ലാ വിഭാഗം ബെൽറ്റ് ഗ്രേഡിംഗ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ നടന്നു. 200 ഓളം കുട്ടികൾ പങ്കെടുത്ത ഗ്രേഡിംഗ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ ഉദ്ഘാടനം ചെയ്തു. സൗത്ത് ഏഷ്യൻ പ്രസിഡന്റ് ഗിരീഷ് പെരുംതട്ട അദ്ധ്യക്ഷനായി. എസ്.എൻ. മിഷൻ വൈസ് ചെയർമാൻ ഇ.എസ്. രാജൻ, ജോയിന്റ് സെക്രട്ടറി ടി.ജി. ശശീന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി. ഷൈനി, ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷൻ നാഷ്ണൽ ജഡ്ജും മിസ്റ്റർ കേരളയും സീനിയർ ബ്ലാക്ക്‌ബെറ്റുമായ മഹേഷ് കുമ്പളപ്പറമ്പിൽ, കേരള പ്രസിഡന്റ് ഷിഹാൻ, പി.ഡി. സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. കൊടുങ്ങല്ലൂരിന്റെ മുഖശ്രീയായ ഗുരുശ്രീ പബ്ലിക് സ്‌കൂളിന്റെ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 9947426464, 9744476830.