
കുന്നംകുളത്ത്
കുന്നംകുളം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കുന്നംകുളം മരത്തംകോട് യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രേഷ്മ സതീഷ്, റോഷിത്ത് ഓടാട്ട്, കിസാഫ് കരിക്കാട്, എസ്.എസ് ഷഹീർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി നിഷാ ജയേഷ്, പി.കെ ജയന്തി, കെ.എച്ച് ആബിദ, ഷറഫു പന്നിത്തടം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെ തുടർന്ന് യൂത്ത്‌കോൺഗ്രസ് നേതാക്കളായ മഹേഷ് തിപ്പിലശ്ശേരി, എം.എച്ച് ഹക്കീം, എം.എച്ച് നൗഷാദ് എന്നിവരെ നേരത്തെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.
ചാവക്കാട്ട്
ചാവക്കാട് മുതുവട്ടൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി.കൃഷ്ണൻ, തെബ്ഷീർ മഴുവഞ്ചേരി, എച്ച്.എം.നൗഫൽ, ഷർബനൂസ് പണിക്കവീട്ടിൽ, ഷിഹാബ് മണത്തല, ജാസിം ചാലിൽ, ഷാരൂഖാൻ, അൻവർ അസൈനരകത്ത്, ഷഫീക് ചെമ്മണ്ണൂർ തുടങ്ങിയവരാണ് പ്രതിഷേധം നടത്തിയത്.
വടക്കാഞ്ചേരിയിൽ
രണ്ട് തവണ വടക്കാഞ്ചേരി കോടതിക്ക് സമീപം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വൈശാഖ് നാരായണസ്വാമി, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ സന്ധ്യ കൊടക്കാടത്ത്, പ്രവർത്തകരായ നിതിൻ, അഹമ്മദ്, ശ്രീനേഷ് ശ്രീനിവാസൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.ടി.എസ്.മായാദാസ് , അഡ്വ.ടി.എച്ച്.മുഹമ്മദ് ഷെഫീഖ്, ബിജു കൃഷ്ണൻ, ജോസഫ് തൈക്കാട്ടിൽ, കെ.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി