കൊടുങ്ങല്ലൂർ: സമൂഹത്തിലെ പരിഗണന അർഹിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്ന സർക്കാർ പ്രോഗ്രാമായ ടുഗെതർ ഫോർ തൃശൂർ എന്ന പദ്ധതിയിലേക്ക് എ.എം.ഐ.യു.പി സ്‌കൂളിന്റെ സഹായവിതരണത്തിന്റെ ഉദ്ഘാടനവും എറിയാട് എ.എം.ഐ.യു.പി സ്‌കൂളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ചികിത്സാ ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.എം. ഷാഫി അദ്ധ്യക്ഷനായി. ഉപജില്ലാ കായിക മേളയിലും ശാസ്ത്രമേളയിലും പങ്കെടുത്ത് ഗ്രേഡ് നേടിയ മുഴുവൻ വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു. ഇ.കെ. ചിദംബരൻ, പി.എ. മുഹമ്മദ്, എം.പി.ടി.എ പ്രസിഡന്റ് തത്ത അനിൽകുമാർ, വി.ബി. റംലത്ത്, ടി.വി. റീന, പി.എ. നാദിയ, സ്മൃതി സനീഷ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ടി.കെ. മിനി സ്വാഗതവും ടി.എസ്. സിഞ്ചു നന്ദിയും പറഞ്ഞു.