പെരിങ്ങോട്ടുകര : നെൽക്കർഷകർക്ക് പിണറായി സർക്കാർ വെട്ടിക്കുറച്ച ഇൻസന്റീവ് പുനസ്ഥാപിക്കണമെന്ന് യു.ഡി.എഫ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷമായി നെല്ല് കിലോഗ്രാമിന് 2 രൂപ 43 പൈസ വീതം സംസ്ഥാന സർക്കാർ ഇൻസെന്റീവ് നൽകുന്നില്ല. ഇത്തരം കർഷകദ്രോഹ നിലപാടുകൾ സർക്കാർ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ 17ന് ചേർപ്പിൽ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. ചെയർമാൻ അഡ്വ. ബിജു കുണ്ടുകുളം അദ്ധ്യക്ഷനായി. കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എ. ഹാറൂൺ റഷീദ്, എം.കെ. അബ്ദുൾസലാം, വികാസ് ചക്രപാണി, കെ.എസ്. റഹ്മത്തുള്ള എന്നിവർ സംസാരിച്ചു.