
തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ക്ഷേത്ര ജീവനക്കാരെ കൊച്ചിൻ ദേവസ്വം കാർമ്മിക് സംഘിന്റെ നേതൃത്വത്തിൽ ആദരിച്ചു. പുരുഷോത്തമൻ നമ്പൂതിരി, ദിവാകരൻ, ഉഷാകുമാരി, ശോഭന, ഗണപതി എന്നിവർക്ക് ഉപഹാരം നൽകി. കാർമ്മിക് സംഘ് പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകുന്നതിൽ ദേവസ്വം ബോർഡ് കാലതാമസം വരുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ, മുൻ കോർപ്പറേഷൻ കൗൺസിലർ മഹേഷ്, തൃപ്രയാർ രമേശ് മാരാർ, ദീപേഷ്, സതീശൻ, പരമേശ്വരൻ നമ്പീശൻ തുടങ്ങിയവർ സംസാരിച്ചു.