മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജനകീയ മുന്നേറ്റം ഇനിയും തുടരും. വർഗീയ കലാപം ഇല്ലാത്ത നാടായി കഴിഞ്ഞ ഏഴു വർഷക്കാലയളവിൽ കേരളത്തെ പരിരക്ഷിച്ചു നിറുത്താൻ കഴിഞ്ഞത് പിണറായി സർക്കാരിന്റെ ഭരണമികവാണ്. മണിപ്പൂർ വിഷയത്തിൽ വേണ്ടത്ര നടപടികൾ സ്വീകരിക്കാത്ത കേന്ദ്രസർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാനാകില്ല.
- വി.എൻ. വാസവൻ, മന്ത്രി
എല്ലാ മേഖലകളിലും സമഗ്ര വികസനമാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ തുടങ്ങി എല്ലാ മേഖലകളിലെ പുരോഗതികളും വികസന സൗകര്യങ്ങളും രാജ്യത്തിന് തന്നെ മാതൃകയാണ്. സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മുതൽ ഉയർന്ന പഠന നിലവാരത്തോടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളാണ് കേരളത്തിലെ സ്‌കൂളുകളിലുള്ളത്
- ജെ. ചിഞ്ചുറാണി, മന്ത്രി
ഭാവികേരളം എങ്ങനെയാകണം എന്നതിന്റെ ആശയരൂപീകരണം നടത്താൻ ജനങ്ങളും പങ്കാളികളാകണമെന്ന തീരുമാനത്തിലാണ് നവകേരള സദസ് എന്ന ആശയത്തിലെത്തിയത്. വികസനത്തിന്റേയും പ്രത്യാശയുടെയും നിറവിൽ മികച്ച ജനപങ്കാളിത്തത്തോടെ ഏഴ് വർഷകാലം ഭരിക്കാൻ സർക്കാരിന് കഴിഞ്ഞു. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത വികസനം, ക്ഷേമ പെൻഷൻ, പൊതു വിഭാഭ്യാസരംഗം, ആരോഗ്യ രംഗം തുടങ്ങി സമസ്ത മേഖലയിലും ആശാവഹമായ പുരോഗതി നേടാനായി.
- എ.കെ. ശശീന്ദ്രൻ, മന്ത്രി
എല്ലാവർക്കും ഭവനം, ഭൂമി, പട്ടയം, വൈദ്യുതി, ചികിത്സ, ശുദ്ധ ജലം, മികച്ച വിദ്യാഭ്യാസം, എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ എത്തിക്കുന്നതിലൂടെയാണ് നവകേരളം സൃഷ്ടിക്കുന്നത്. സാധാരണക്കാർക്ക് ജോലി നൽകാനും, എല്ലാ മേഖലയിലും വികസനം കൊണ്ടു വരാനും സർക്കാരിനു സാധിച്ചിട്ടുണ്ട്
- മന്ത്രി പി. പ്രസാദ്
ഏഴു വർഷം കൊണ്ട് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷനായി നൽകിയത് 57,603 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാരിന്റെ അഞ്ചു വർഷക്കാലത്ത് 35154 കോടി രൂപയും രണ്ടാം പിണറായി സർക്കാരിന്റെ രണ്ടര വർഷം കൊണ്ടുള്ള കാലയളവിൽ 22459 കോടി രൂപയുമാണ് ക്ഷേമ പെൻഷനായി നൽകിയത്
- മന്ത്രി പി. രാജീവ്